
റോഡ് വികസന പദ്ധതികൾ വിലയിരുത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ
ദുബായ്: ദുബായിലെ പൊതുഗതാഗതം സുഗമമാക്കുന്നതിനായി ആർ.ടി.എ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സമഗ്ര റോഡ്, ഇടനാഴി വികസന പദ്ധതികളുടെ പുരോഗതി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം വിലയിരുത്തി.
2027ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രധാന റോഡ് നിർമാണ പദ്ധതികളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ ആർ.ടി.എ ആസ്ഥാനത്ത് എത്തിയ ഷെയ്ഖ് ഹംദാന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ വിശദീകരിച്ചു നൽകി. ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കുന്നതിനുള്ള രൂപരേഖയും അൽ ബർഷ 2ൽ നടപ്പിലാക്കുന്ന മാതൃക വികസന പദ്ധതി സംബന്ധിച്ച കാര്യങ്ങളും ഷെയ്ഖ് ഹംദാന് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. 2040 ഓടെ 80 ലക്ഷം നിവാസികൾക്ക് ഗതാഗത സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതികൾ. 20 മിനിറ്റ് നഗര പദ്ധതി ആദ്യം നടപ്പിലാക്കുന്ന മോഡൽ ഡിസ്ട്രിക്റ്റായി അൽ ബർഷ 2നെ തെരഞ്ഞെടുത്തു.