ദുബായ് സിഎസ്ഐ മലയാളം ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം

ദുബായ് സിഎസ്ഐ മലയാളം ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
ദുബായ് സിഎസ്ഐ മലയാളം ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
ദുബായ് സിഎസ്ഐ മലയാളം ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
Updated on

ദുബായ്: ദുബായ് സിഎസ്ഐ മലയാളം ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഔദ് മേത്ത ദുബായ് ജെം പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ്,റൈറ്റ്. റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സുവർണ ജൂബിലി വർഷം കരുതലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും നന്ദി അറിയിക്കലിന്‍റെയും സമയമാണെന്ന് ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായിരുന്നു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും പ്രതിരൂപമാണ് യുഎഇയെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സിഎസ്ഐ മലയാളം ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിച്ചു.സിഎസ്ഐ മദ്ധ്യകേരള മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, ലിബിനി ഈസൺ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു.

മാത്യു വർഗീസ് കഴിഞ്ഞ 49 വർഷത്തെ ഇടവകയുടെ ചരിത്രം പങ്കുവെച്ചു. റവ. ലിനു ജോർജ്ജ് (ദുബായ് ട്രിനിറ്റി മാർത്തോമ്മാ ചർച്ച്), റവ. അജു ഏബ്രഹാം (സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ദുബായ്), റവ. ബ്രൈറ്റ് ബി മോഹൻ (സി എസ് ഐ എസ്കെഡി ദുബായ്), റവ. എൽദോ പോൾ (ഇവാഞ്ചലിക്കൽ ചർച്ച് – ദുബായ്), ഫാ. വർഗീസ് കോഴിപ്പാടൻ (സെന്‍റ് മേരീസ് കാത്തലിക് ചർച്ച്, ദുബായ്), റവ. ബിജു കുഞ്ഞുമ്മൻ (സി എസ് ഐ ചർച്ച് മലയാളം, അബുദാബി), റവ. ചാൾസ് എം ജെറിൽ (സി എസ് ഐ ഓൾ സെയിന്‍റ്സ് ചർച്ച് ജബൽ അലി), എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇടവകയുടെ സ്ഥാപക അംഗങ്ങളെയും, മുതിർന്ന അംഗങ്ങളെയും ബിഷപ്പ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ജൂബിലിയുടെ ലോഗോ പ്രകാശനവും സംഘടനകളുടെ വിവിധ പരിപാടികളും ഇതോടൊപ്പം നടത്തി. ജൂബിലി കൺവീനർ ജോൺ കുര്യൻ സ്വാഗതവും എ പി ജോൺ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com