സർക്കാർ സേവനങ്ങളിൽ മികവ്: ഹംദാൻ ഫ്ലാഗ് ഉയർത്തി ദുബായ് ഇമിഗ്രേഷൻ

ദുബായ് സർക്കാരിന്‍റെ '360 സർവീസ് പോളിസി' ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കഴിഞ്ഞ ദിവസമാണ് ഫ്ലാഗ് ലഭിച്ചത്
Dubai Emigration Hamdan Flag

സർക്കാർ സേവനങ്ങളിൽ മികവ്: ഹംദാൻ ഫ്ലാഗ് ഉയർത്തി ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: ദുബായ് സർക്കാരിന്‍റെ സേവന നയങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ലഭിച്ച 'ഹംദാൻ ഫ്ലാഗ്' ദുബായിലെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് കാര്യാലയത്തിൽ ഉയർത്തി. ദുബായ് സർക്കാരിന്‍റെ '360 സർവീസ് പോളിസി' ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കഴിഞ്ഞ ദിവസമാണ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് ദുബായ് ജിഡിആർഎഫ്എ-ക്ക് ഹംദാൻ ഫ്ലാഗ് ലഭിച്ചത്.

ഡയറക്റ്ററേറ്റിന്‍റെ മുഖ്യ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്‍റ് ജനറൽ ദാഹി ഖൽഫാൻ തമീം, ദുബായ് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, എക്സിക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റിലെ അസസ്മെന്‍റ് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്റ്റർ മിസ് ഈമാൻ അൽ സുവൈദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ ചടങ്ങ് നടന്നത്.

സേവന മികവ് നേടുന്നതിനായി പ്രവർത്തിച്ച ടീമുകളെ ജിഡിആർഎഫ്എ ആദരിച്ചു. ചടങ്ങിൽ ജിഡിആർഎഫ്എയുടെ ഡിജിറ്റൽ രീതികൾ, വേഗത, കാര്യക്ഷമത എന്നിവയുടെ പ്രധാനപ്പെട്ട നേട്ടങ്ങൾ പ്രദർശിപ്പിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com