ദുബായ് സൈക്ലിങ് പാസ്; സംരംഭവുമായി ദുബായ് ഇമിഗ്രേഷൻ

ദുബായ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി
dubai emirgation starts dubai cycling pass

ദുബായ് സൈക്ലിങ് പാസ്

Updated on

ദുബായ്: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങളെ ദുബായുടെ ടൂറിസം അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെ ‘ദുബായ് സൈക്ലിങ് പാസ്’ എന്ന നൂതന പദ്ധതിക്ക് ദുബായിൽ തുടക്കമായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് ആണ് “From the Airport to the Track” എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2026 ജനുവരി 10ന് നാദ് അൽ ഷിബ സൈക്ലിങ് ട്രാക്കിൽ നടന്നു.

ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി, യുഎഇ സൈക്ലിങ് ഫെഡറേഷൻ ചെയർമാൻ എൻജിനീയർ മൻസൂർ ബുഐസൈബ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കായിക–സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടന ദിനത്തിൽ നൂറുകണക്കിന് പൗരന്മാരും പ്രവാസികളും വിനോദസഞ്ചാരികളും സൈക്ലിങ് പ്രേമികളും പങ്കെടുത്തു. ദുബായുടെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുത്ത ഒൻപത് അംഗീകൃത സൈക്ലിങ് ട്രാക്കുകളിലൂടെ താമസക്കാർക്കും സന്ദർശകർക്കും സമഗ്രമായ കായിക–ടൂറിസം അനുഭവം നൽകുകയാണ് പദ്ധതി. തുടക്കക്കാർ മുതൽ പ്രഫഷനൽ സൈക്ലിസ്റ്റുകൾ വരെയുള്ള എല്ലാവർക്കും അനുയോജ്യമായ രീതിയിലാണ് ട്രാക്കുകൾ ഒരുക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com