ദുബായ് പ്രവാസി വിദ്യാർഥി ഹയാൻ ജാസിറിന് മലപ്പുറം ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടം

ഫിൻ സ്വിമ്മിങ്ങിൽ തുടർച്ചയായി മൂന്ന് തവണ ദേശീയതലത്തിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
Dubai expatriate student Hayan Jasir wins gold at Malappuram District Aquatic Championship

ഹയാൻ ജാസിർ

Updated on

ദുബായ്: ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹയാൻ ജാസിർ കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന മലപ്പുറം ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ്ണ മെഡലും ഒരു വെള്ളി മെഡലും നേടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ് അക്കാദമിക്ക് വേണ്ടി പങ്കെടുത്ത ഹയാൻ ജാസിർ തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുന്നത്.

ഫിൻ സ്വിമ്മിങ്ങിൽ തുടർച്ചയായി മൂന്ന് തവണ ദേശീയതലത്തിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ദുബായിൽ നടക്കാറുള്ള ഓപ്പൺ വാട്ടർ നീന്തൽ മത്സരങ്ങളിലും നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ഖിസൈസ് കണിക്കൊന്ന പഠന കേന്ദ്രത്തിന് കീഴിലെ നീലാംബരി ക്ലാസിലെ വിദ്യാർഥിയായ ഹയാൻ ജാസിർ പൊന്നാനി സ്വദേശികളായ ജാസിറിന്‍റെയും നുസ്രത്തിന്‍റെയും മകനാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com