ദുബായ് ഫിറ്റ്നസ് ചലഞ്ച്‌ ഒക്റ്റോബർ 31 മുതൽ: 30 ദിവസം 30 മിനിറ്റ് വ്യായാമം ലക്ഷ്യം

ചലഞ്ചിൽ കഴിഞ്ഞ വർഷം മാത്രം 30 ലക്ഷത്തിലധികം ആളുകളാണ് ഭാഗമായത്.
Dubai Fitness Challenge starts October 31

ദുബായ് ഫിറ്റ്നസ് ചലഞ്ച്‌ ഒക്റ്റോബർ 31 മുതൽ: 30 ദിവസം 30 മിനിറ്റ് വ്യായാമം ലക്ഷ്യം

Updated on

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ പത്താം പതിപ്പിന് ഒക്റ്റോബർ 31-ന് തുടക്കമാകും. നവംബർ 29 വരെ 30 ദിവസം നീളുന്ന പരിപാടിയിൽ തുടർച്ചയായി 30 ദിവസം ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക എന്നതാണ് ഈ ചലഞ്ചിന്‍റെ പ്രധാന ലക്ഷ്യം. ഇത്തവണ കൂടുതൽ ആളുകളിലേക്ക് സന്ദേശമെത്തിക്കാനും മികച്ച പങ്കാളിത്തം ഉറപ്പാക്കാനും കൃത്രിമബുദ്ധി (എഐ) അടക്കമുള്ള അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് വലിയ പ്രാധാന്യം നൽകും.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആശയത്തിൽ 2017-ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. ആദ്യ വർഷം 7.86 ലക്ഷം പേർ പങ്കെടുത്ത ചലഞ്ചിൽ കഴിഞ്ഞ വർഷം മാത്രം 30 ലക്ഷത്തിലധികം ആളുകളാണ് ഭാഗമായത്.

ദുബായ് റൺ, ദുബായ് റൈഡ്, ദുബായ് സ്റ്റാൻഡ് അപ് പാഡിൽ, ദുബായ് യോഗ എന്നിവ ഇത്തവണയും ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളാകും. കൂടാതെ ഫിറ്റ്നസ് വില്ലേജുകളും ഫിറ്റ്നസ് ഹബ്ബുകളും സൗജന്യ പരിശീലന ക്ലാസുകളും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കും.

logo
Metro Vaartha
www.metrovaartha.com