

ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ആർടിഎ
ദുബായ്: ദുബായ് നഗരത്തിൽ ദുബായ് ആർടിഎ നാല് പുതിയ ബസ് റൂട്ടുകൾ തുടങ്ങുന്നു. ജനുവരി ഒമ്പത് മുതലാണ് പുതിയ റൂട്ടുകളും മാറ്റങ്ങളും നടപ്പാക്കുക. അൽ സത്‌വ, ജുമൈറ 3, അൽ വസ്ൽ എന്നിവക്കിടയിലെ നിലവിലുള്ള സർവിസുകളിലെ തിരക്ക് കുറക്കുന്നതിനാണ് പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലാണ് പുതിയ റൂട്ടിൽ സർവിസുകൾ നടത്തുക.
റൂട്ട് 88എ, റൂട്ട് 88ബി, റൂട്ട് 93എ, റൂട്ട് 93ബി എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ.
നിലവിലുള്ള 70ലധികം റൂട്ടുകളിൽ മാറ്റങ്ങൾ വവരുത്തുന്നുണ്ട്. രാവിലെ തിരക്കേറിയ സമയത്ത് അൽ സത്വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 വരെയാണ് റൂട്ട് 88 എ സർവിസ് നടത്തുക. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത്, റൂട്ട് 88ബി ജുമൈറ 3 മുതൽ അൽ സത്വ ബസ് സ്റ്റേഷൻ വരെ എതിർദിശയിൽ സർവീസ് നടത്തും. രാവിലെ തിരക്കേറിയ സമയങ്ങളിൽ, റൂട്ട് 93എ അൽ സത്വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വാസൽ വരെ ഒരു ദിശയിലേക്ക് സർവിസ് നടത്തും. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത്, റൂട്ട് 93ബി അൽ വസ്ൽ മുതൽ അൽ സത്വ ബസ് സ്റ്റേഷൻ വരെ എതിർദിശയിൽ സർവിസ് നടത്തും.
കൂടുതൽ വിവരങ്ങൾ ‘സഹ്ൽ’ ആപ്പിൽ ലഭ്യമാണ്.