ദുബായിലെ എല്ലാ ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിലും സൗജന്യ വൈ ഫൈ

ദുബായ് നഗരത്തിലെ 43 ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി
Dubai free wifi

ദുബായിലെ എല്ലാ ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിലും സൗജന്യ വൈ ഫൈ

Updated on

ദുബായ്: ദുബായ് നഗരത്തിലെ 43 ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. ഇ&മായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.

എല്ലാ സേവന മേഖലകളിലും ഡിജിറ്റൽ പരിവർത്തനം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് ആർടിഎ വ്യക്തമാക്കി. ഈ വർഷം മാർച്ചിൽ ആർടിഎ 360 സേവന നയം ആരംഭിച്ചിരുന്നു.

നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കി ഡിജിറ്റൽ സേവനങ്ങളിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ദുബായ് നൗ ആപ്പ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഉപയോക്താക്കൾക്ക് സേവനങ്ങൾ സുഗമമായി ആക്‌സസ് ചെയ്യാൻ സൗകര്യമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com