മാനുഷിക പരിഗണന ആവശ്യമായ വിസാ കേസുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രം അൽ ത്വവാർ 2-ലേക്ക് മാറ്റിയതായി ദുബായ് ജിഡിആർഎഫ്എ

ഈ കാലയളവിൽ അൽ ത്വവാർ 2-ലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഫ്രീ സോൺ വിഭാഗത്തിൽ സേവനങ്ങൾ ലഭിക്കും
Dubai GDRFA: Center for handling visa cases requiring humanitarian consideration has been relocated to Al Twar 2

മാനുഷിക പരിഗണന ആവശ്യമായ വിസാ കേസുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രം അൽ ത്വവാർ 2-ലേക്ക് മാറ്റിയതായി ദുബായ് ജിഡിആർഎഫ്എ

Updated on: 

ദുബായ്: മാനുഷിക പരിഗണന ആവശ്യമായ വിസാ കേസുകൾ കൈകാര്യം ചെയ്യുന്ന ജിഡിആർഎഫ്എ ദുബായിയുടെ വിഭാഗം താത്കാലികമായി അൽ ത്വവാർ 2-ലേക്ക് മാറ്റി. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ നിലവിലെ ഓഫിസ് അറ്റകുറ്റപ്പണികൾക്കായി 2027 ജനുവരി 30 ശനിയാഴ്ച വരെ അടച്ചിടും.

ഈ കാലയളവിൽ അൽ ത്വവാർ 2-ലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഫ്രീ സോൺ വിഭാഗത്തിൽ സേവനങ്ങൾ ലഭിക്കും. നവംബർ 23 മുതൽ ഈ വിഭാഗത്തിന്‍റെ സേവനം ആവശ്യമുള്ളവർ നേരിട്ട് താത്കാലിക കേന്ദ്രത്തിലെത്തണമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

പുതിയ കേന്ദ്രത്തിലെ പ്രവർത്തനസമയം രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. വെള്ളിയാഴ്ചകളിൽ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12 വരെ സേവനം ലഭിക്കും. ഔദ്യോഗിക പൊതു അവധി ദിവസങ്ങളിൽ കേന്ദ്രം പ്രവർത്തിക്കില്ല. സേവനങ്ങൾ മുടങ്ങാതിരിക്കാനും സേവനനിലവാരം ഉറപ്പാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ താൽക്കാലിക കേന്ദ്രത്തിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു.

ഫെസ്റ്റിവൽ സിറ്റിയിലെ ഓഫീസ് വീണ്ടും തുറക്കുന്ന വിവരം ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 8005111 എന്ന അമർ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്ന് ജനറൽ ഡയറക്‌ട്രേറ്റ് അറിയിച്ചു.