സർക്കാർ നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കി: ഹംദാൻ ഫ്ലാഗ് സ്വന്തമാക്കി ദുബായ് ജിഡിആർഎഫ്എ

ഉപയോക്താക്കൾക്ക് നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ നയം പ്രാധാന്യം നൽകുന്നു.
Dubai GDRFA receives Hamdan Flag for implementing government policies effectively

സർക്കാർ നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കി: ഹംദാൻ ഫ്ലാഗ് സ്വന്തമാക്കി ദുബായ് ജിഡിആർഎഫ്എ

Updated on

ദുബായ്: ദുബായ് സർക്കാരിന്‍റെ സേവന നയങ്ങൾ നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്‌ (ജിഡിആർഎഫ് എ) ഹംദാൻ ബിൻ മുഹമ്മദ്‌ സ്മാർട്ട് ഗവൺമെന്‍റ് ഫ്ലാഗ് കരസ്ഥമാക്കി 360 സർവീസസ് പോളിസി മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് അംഗീകാരം.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൽ നിന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഫ്ലാഗ് സ്വീകരിച്ചു.

എല്ലാ സർക്കാർ സേവനങ്ങളും പൂർണ്ണമായും സംയോജിപ്പിക്കുകയും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് 360 സേവന നയത്തിന്‍റെ ലക്ഷ്യം. ഇതിലൂടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും തടസ്സമില്ലാത്തതുമാകുന്നു.

ഉപയോക്താക്കൾക്ക് നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ നയം പ്രാധാന്യം നൽകുന്നു. ഫ്ലാഗ് അംഗീകാരത്തിനായി തെരഞ്ഞെടുത്തതിന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഭരണ നേതൃത്വത്തോട് നന്ദി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com