ദുബായ് ജിഡിആർഎഫ്എക്ക് ഭരണ മികവിനുള്ള അന്താരാഷ്ട്ര അവാർഡ്

ഈ നേട്ടം ദുബായിലെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് സമർപ്പിക്കുന്നുവെന്ന് മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.
Dubai GDRFA wins international award for governance excellence

ദുബായ് ജിഡിആർഎഫ്എക്ക് ഭരണ മികവിനുള്ള അന്താരാഷ്ട്ര അവാർഡ്

Updated on

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഭരണ മികവിനുള്ള അന്താരാഷ്ട്ര അവാർഡ് നേടി. 'ഗ്ലോബൽ ബാങ്കിങ് ആൻഡ് ഫിനാൻസ് റിവ്യൂ' നൽകിയ “2025-ലെ മികച്ച ഇൻസ്റ്റിറ്റ്യൂഷണൽ ഗവേണൻസ് – സർക്കാർ മേഖല” അവാർഡാണ് ജിഡിആർഎഫ്എ ദുബായ്ക്ക് ലഭിച്ചത്. ഇത് ആദ്യമായാണ് മിഡിൽ ഈസ്റ്റിലെ ഒരു സർക്കാർ സ്ഥാപനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.

ഈ നേട്ടം ദുബായിലെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് സമർപ്പിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ഭരണ മികവിന്‍റെ ലോക മാതൃകയായി ദുബായെ ഉയർത്തിക്കൊണ്ടുവരാൻ തങ്ങൾ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ജിഡിആർഎഫ്എ പ്രവർത്തിക്കുന്നതെന്നും, ഇത് ദുബായിലെ സർക്കാർ പ്രകടനത്തിന് സുസ്ഥിരത നൽകുന്നുണ്ടെന്നും ഇൻസ്റ്റിറ്റ്യൂഷണൽ ഗവേണൻസ് ആൻഡ് കംപ്ലയൻസ് ഡയറക്റ്റർ ഡോ. ഹനാൻ അബ്ദുല്ല അൽ മർസൂഖി വ്യക്തമാക്കി. പ്രവർത്തനത്തിലെ വിവിധ മികവുകൾക്ക് ജിഡിആർഎഫ്എ ദുബായ് ഇതിനകം നിരവധി പ്രാദേശിക, ആഗോള അവാർഡുകൾ നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com