തൊഴിലാളികൾക്ക് സ്നേഹ സ്പർശവുമായി ഇത്തവണയും ദുബായ് ജിഡിആർഎഫ്‌എ യുടെ 'നന്മ ബസ്'

ഈ വർഷം റമദാൻ മാസത്തിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
dubai GDRFA's 'Nanma Bus' brings a touch of love to workers this time too

തൊഴിലാളികൾക്ക് സ്നേഹ സ്പർശവുമായി ഇത്തവണയും ദുബായ് ജിഡിആർഎഫ്‌എ യുടെ 'നന്മ ബസ്'

Updated on

ദുബായ്: റമദാൻ മാസത്തിൽ ദുബായിലെ തൊഴിലാളികൾക്ക് ജീവ കാരുണ്യ സ്പർശമേകി ഇത്തവണയും ദുബായ് ജിഡിആർഎഫ്‌എ യുടെ 'നന്മ ബസ്' എത്തുന്നു. ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്‍റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഈ വർഷം റമദാൻ മാസത്തിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതിദിനം 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും.

ദുബായിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്‍റെ പ്രതിബദ്ധതയാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമാകുന്നതെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

മാക്സ് റീച്ച് അഡ്വർടൈസിങാണ് പദ്ധതിയുടെ സംഘാടകർ. വെസ്റ്റേൺ യൂണിയൻ, മുസ്തഫ ബിൻ അബ്ദുൾ ലത്തീഫ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com