ഉപയോക്താക്കൾക്കായി ദുബായ് ജിഡിആർഎഫ്എയുടെ വെർച്വൽ ഫോറം

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഉപയോക്താക്കളുടെ നിർദ്ദേശങ്ങളും ഫോറത്തിൽ സ്വീകരിക്കും.
Dubai GDRFA's virtual forum for consumers

ഉപയോക്താക്കൾക്കായി ദുബായ് ജിഡിആർഎഫ്എയുടെ വെർച്വൽ ഫോറം

Updated on

ദുബായ്: ജിഡിആർഎഫ്എ ദുബായുടെ നേതൃത്വത്തിൽ ഉപയോക്താക്കൾക്കായി മെയ് 13 ന് ഈ വർഷത്തെ ആദ്യ വെർച്വൽ ഫോറം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് വഴിയാണ് ഫോറം നടക്കുക. ജിഡിആർഎഫ്എ നൽകുന്ന പ്രധാന സേവനങ്ങൾ, ഗോൾഡൻ വിസ, ഡെപ്പോസിറ്റ് റീഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും.

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഉപയോക്താക്കളുടെ നിർദ്ദേശങ്ങളും ഫോറത്തിൽ സ്വീകരിക്കും. വെർച്വൽ ഫോറത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ബ്രോഷറിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും ഉപയോക്താക്കളുടെ തൃപ്തി ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജിഡിആർഎഫ്എയുടെ സംരംഭങ്ങളുടെ ഭാഗമായാണ് വെർച്വൽ ഫോറം സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com