
ദുബായ് 'ജിജിക്കോ' മെടൊ സ്റ്റേഷന്‍ ഇനി മുതൽ അൽ ഗർഹൂദ് മെട്രൊ സ്റ്റേഷൻ എന്നറിയപ്പെടും
ദുബായ്: ദുബായ് മെട്രൊയുടെ റെഡ് ലൈനിലുള്ള 'ജിജിക്കോ' മെട്രൊ സ്റ്റേഷന്‍റെ പേര് മാറുന്നു. ഈ മാസം 15 മുതൽ അൽ ഗർഹൂദ് മെടൊ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇത് സംബന്ധിച്ച കരാറിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഒപ്പുവച്ചു. കഴിഞ്ഞ മാസമാണ് ദുബായിലെ അൽ ഖൈൽ മെടൊ സ്റ്റേഷന്‍റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് എന്ന് പുനർനാമകരണം ചെയ്തത്.