പുതുവത്സരദിനത്തിൽ സപ്‌ത ആഘോഷങ്ങളുമായി ദുബായ് ഗ്ലോബൽ വില്ലേജ്

അതിശയകരമായ വെടിക്കെട്ടുകളും ആകാശത്ത് മിന്നുന്ന ഡ്രോൾ ഷോകളും ഉണ്ടാവും.
Dubai Global Village celebrates New Year's Eve with a week-long celebration

പുതുവത്സരദിനത്തിൽ സപ്‌ത ആഘോഷങ്ങളുമായി ദുബായ് ഗ്ലോബൽ വില്ലേജ്

Updated on

ദുബായ്: പുതുവത്സരദിനത്തിൽ സന്ദർശകർക്കായി വ്യത്യസ്‍തമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ആഗോള ഗ്രാമം. പുതുവത്സരദിനത്തെ ഏഴുതവണയായിട്ടായിരിക്കും ഗ്ലോബൽ വില്ലേജ് വരവേൽക്കുക. അന്നേദിവസം ഗ്ലോബൽ വില്ലേജിന്‍റെ മൂന്ന് പ്രധാന ഗേറ്റുകളും സന്ദർശകർക്കായി തുറന്നു നൽകും.

വൈകീട്ട് നാലു മുതൽ പുലർച്ച രണ്ടുമണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ഏഴു രാജ്യങ്ങളിൽനിന്ന് അതിഥികൾക്ക് പുതുവത്സരം ആഘോഷിക്കാനുള്ള അവസരമൊരുക്കുന്നതിനായാണ് ഏഴുതവണ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

അതിശയകരമായ വെടിക്കെട്ടുകളും ആകാശത്ത് മിന്നുന്ന ഡ്രോൾ ഷോകളും ഉണ്ടാവും.

രാത്രി എട്ട് മണിക്ക് ചൈന, രാത്രി ഒമ്പതിന് തായ്ലൻഡ്, രാത്രി 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, അർധരാത്രി ദുബൈ, പുലർച്ച ഒന്നിന് തുർക്കിയ എന്നിങ്ങനെയാണ് ഏഴ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുക.

ഓരോ കൗണ്ട് ഡൗണും ലോകത്തിലെ വ്യത്യസ്ത കോണുകളെ ആഘോഷിക്കുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക. പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിൽ തികച്ചും വ്യത്യസ്തമായ അനുഭവം ഇത് സന്ദർശകർക്ക് സമ്മാനിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com