
ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി
ദുബായ്: ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 11 ന് സീസൺ 29 അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഗ്ലോബൽ വില്ലേജ് മെയ് 18 വരെ പ്രവർത്തിക്കുമെന്നാണ് പുതിയ അറിയിപ്പിൽ പറയുന്നത്.
മെയ് 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ ഒരു മണി വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.