സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ദുബായ് ജിഡിആർഎഫ്എയുടെ 'കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ'

നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ വിജയത്തിന്‍റെ അളവുകോൽ എന്ന പ്രമേയത്തിലാണ് ജിഡിആർഎഫ്എ പൊതുജന അഭിപ്രായം തേടുന്നത്
dubai govt conducted happiness survey

'കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ

Updated on

ദുബായ്: ഉപയോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് 'കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ'ക്ക് തുടക്കമിട്ടു. 'നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ വിജയത്തിന്‍റെ അളവുകോൽ' എന്ന പ്രമേയത്തിലാണ് ജിഡിആർഎഫ്എ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. ജനറൽ ഡയറക്ടറേറ്റിന്‍റെ കീഴിലുള്ള എല്ലാ സേവനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് സർവേയിലൂടെ പങ്കുവെക്കാം.

ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴിയാണ് സർവേയിൽ പങ്കെടുക്കേണ്ടത്.

ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി വിലയിരുത്തി നിലവിലെ സേവനങ്ങളിലെ ന്യൂനതകൾ പരിഹരിക്കാനും, കൂടുതൽ മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ജിഡിആർഎഫ്എ ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇത്തരം സർവേ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ഉപയോക്താക്കളുടെ പങ്കാളിത്തം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്നും, ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവേയിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത (Confidentiality) ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com