ദുബായ് ഹത്ത-ലെഹ്‌ബാബ് റോഡ് വാഹനാപകടം; മരിച്ചത് 7 വയസുകാരൻ

ചിലരുടെ നില ഗുരുതരമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു
Dubai Hatta-Lehbab road accident; 7-year-old boy died
ദുബായ് ഹത്ത-ലെഹ്‌ബാബ് റോഡ് വാഹനാപകടം;മരിച്ചത് 7 വയസുകാരൻ
Updated on

ദുബായ് : കഴിഞ്ഞ ദിവസം ഹത്ത-ലെഹ്‌ബാബ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഏഴ് വയസുള്ള ബംഗ്ലാദേശി ബാലൻ. പന്ത്രണ്ട് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

മരിച്ച കുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ള കുട്ടികൾക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഏഴ് വയസുള്ള മലയാളി ബാലിക ദുബായ് റാഷിദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുണ്ട്. ഡ്രൈവർ ഇപ്പോൾ ജയിലിലാണ്. ബംഗ്ലാദേശി ബാലന്‍റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദുബായ് പൊലീസ് ഓപ്പറേഷൻസ് വിഭാഗം ആക്ടിങ്ങ് അസി.കമാൻഡൻറ്,മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com