അവയവ കൈമാറ്റ ശസ്ത്രക്രിയയിലൂടെ 4 രോഗികളെ രക്ഷിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി

'ഹയാത്ത്' എന്ന പദ്ധതിയുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയത്.
Dubai Health Authority saves 4 patients through organ transplant surgery

അവയവ കൈമാറ്റ ശസ്ത്രക്രിയയിലൂടെ 4 രോഗികളെ രക്ഷിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി

Updated on

ദുബായ് : ദുബായില്‍ നടത്തിയ അവയവ കൈമാറ്റ ശസ്ത്രക്രിയയിലൂടെ നാല് രോഗികളെ രക്ഷിക്കാൻ സാധിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതർ അറിയിച്ചു. ദുബായ് കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വീസസ് ടീം അവയവ കൈമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. യുഎഇയില്‍ അവയവദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന 'ഹയാത്ത്' എന്ന പദ്ധതിയുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയത്.

അവയവ ദാനം, ട്രാന്‍സ്പ്ലാന്‍റേഷന്‍ എന്നിവയ്ക്കുള്ള ദേശീയ നയ പരിപാടിയുടെ ഭാഗമായാണ് ഈ ശ്രമങ്ങളെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ആശുപത്രികളിലേക്ക് അവയവങ്ങള്‍ സുരക്ഷിതമായും കാര്യക്ഷമമായും എത്തിച്ചത് മൂലമാണ് നാല് രോഗികളുടെ ജീവന്‍ രക്ഷിക്കാനായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com