

ജാബിർ പ്ലാറ്റ് ഫോമുമായി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: മരണാനന്തര നടപടികൾ സുഗമമായി പൂർത്തിയാക്കാൻ സഹായിക്കുന്നതിന് ദുബായ് ഹെൽത്ത് അതോറിറ്റി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം കൊണ്ടുവന്നു.ജാബിർ എന്ന പേരിലുള്ള സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.
ജാബിർ’ പ്ലാറ്റ്ഫോമിൽ മരണം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രത്യേകം നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള ഏകോപനത്തിലൂടെ ബന്ധുക്കൾക്ക് വേണ്ടി മുഴുവൻ നടപടികളും പൂർത്തിയാക്കുമെന്നതാണ് സംവിധാനത്തിന്‍റെ സവിശേഷതയെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഇൻഫോർമോഷൻ ടെക്നോളജി ഡിപാർട്ട്മെന്റ് ഡയറക്ടർ മാജിദ് അൽ മുഹൈരി പറഞ്ഞു.
എമിറേറ്റിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധുക്കൾ അപേക്ഷിക്കാതെ തന്നെ യഥാസമയം ആ അറിയിപ്പ് ബന്ധപ്പെട്ട എല്ലാ അതോറിറ്റികൾക്കും ലഭിക്കും. ഈ സംവിധാനത്തിലൂടെ ബന്ധുക്കൾക്ക് നേരിട്ട് മരണ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്യാം.