ദുബായ് ഹ്യുമാനിറ്റേറിയൻ ഗസ്സയിലേക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നൽകി

ഈജിപ്തിലെ അൽ അരിഷ് വഴിയാണ് സഹായം നൽകിയത്
Dubai Humanitarian Aid has provided emergency relief supplies to Gaza
ദുബായ് ഹ്യുമാനിറ്റേറിയൻ ഗസ്സയിലേക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നൽകി
Updated on

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശ പ്രകാരം, ദുബായ് ഹ്യുമാനിറ്റേറിയൻ ഗസ്സയിലേക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികകൾ നൽകി.

ഈജിപ്തിലെ അൽ അരിഷ് വഴിയാണ് സഹായം നൽകിയത്.ദുബായ് റോയൽ എയർ വിംഗിൽ നിന്ന് പുറപ്പെട്ട ഒരു ബോയിംഗ് 747 വിമാനത്തിൽ കോളറ ചികിൽസാ കിറ്റുകൾ, ഇന്‍ററാജെൻസി എമർജൻസി ഹെൽത്ത് കിറ്റുകൾ (ഐഇഎച്ച്കെ), ലോകാരോഗ്യ സംഘടന നൽകുന്ന എമർജൻസി റിലീഫ് ഹെൽത്ത് (ഇആർഎച്ച്) കിറ്റുകൾ എന്നിവയുൾപ്പെടെ 71.6 മെട്രിക് ടൺ അവശ്യ മെഡിക്കൽ വസ്തുക്കളാണുണ്ടായിരുന്നത്.

ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്നും ഷെയ്ഖ് മുഹമ്മദിന്‍റെ വിലമതിക്കാനാകാത്ത പിന്തുണയോടെയാണീ സഹായങ്ങളെന്നും ദുബായ് ഹ്യൂമാനിറ്റേറിയൻ ചെയർമാൻ മുഹമ്മദ് അൽ ശൈബാനി പറഞ്ഞു.

2023 ഒക്‌ടോബർ തുടക്കം മുതൽ ദുബായ് ഹ്യൂമാനിറ്റേറിയൻ ഗസ്സയ്‌ക്കായി അയക്കുന്ന 19-ാമത്തെ ഷിപ്പ്‌മെന്‍റാണിത്. 3.8 മില്യൺ ദിർഹം (1,037,560 ഡോളർ) വിലമതിക്കുന്ന ഈ സാധനങ്ങൾ 300,000ലധികം പേർക്ക്‌ സഹായകരമാവുമെന്നാണ് പ്രതീക്ഷ.

സംഘർഷം ആരംഭിച്ച ശേഷം ഗസ്സയിലേക്കുള്ള അവശ്യ മരുന്നുകൾ, ആരോഗ്യ സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയിൽ ഡബ്ലിയുഎച്ച്ഒ 9.2 ദശലക്ഷം ഡോളറിലധികം വരുന്ന തുകയുടെ സഹായം വിതരണം ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയണൽ ഓഫിസ് ഡയറക്ടർ ഡോ. ഹനൻ ബാൽക്കി പറഞ്ഞു.

യുണൈറ്റഡ് നേഷൻസിന്‍റെ മാനുഷിക ലോജിസ്റ്റിക്സ് വിഭാഗം എന്ന നിലയിൽ, ഏറ്റവും ആവശ്യമുള്ളവർക്ക് സമയ ബന്ധിതവും ഫലപ്രദവുമായ പിന്തുണ നൽകാനുള്ള യു.എന്നിന്‍റെയും മറ്റ് മാനുഷിക പങ്കാളികളുടെയും ശ്രമങ്ങളെ പൂർത്തീകരിക്കുന്നതിന് ഡബ്ലിയുഎഫ്പി അതിന്‍റെ പങ്ക് നിർവഹിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ജിസിസിയിലെ പ്രതിനിധി സ്റ്റീഫൻ ആൻഡേഴ്സൺ പറഞ്ഞു.

Trending

No stories found.

Latest News

No stories found.