വിസ അപേക്ഷകളിൽ പിശകുകൾ കൂടുന്നു; കൃത്യത ഉറപ്പാക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ

അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്ന സാഹചര്യം
Dubai Immigration ask to ensure accuracy in visa application

വിസ അപേക്ഷകളിൽ പിശകുകൾ കൂടുന്നു; കൃത്യത ഉറപ്പാക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: ദുബായിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർ അപേക്ഷാ ഫോമിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആവശ്യപ്പെട്ടു. അപേക്ഷകർ ഇക്കാര്യത്തിൽ നിരന്തരം അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആർഎഫ്എ യുടെ നിർദേശം.

ശരിയായതും കൃത്യമായതുമായ വിവരങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ദുബായിൽ ആമർ സെന്‍ററുകൾ വഴിയോ വകുപ്പിന്‍റെ സ്മാർട്ട് ചാനലുകൾ വഴിയോ എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്‍റിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിൽ വ്യക്തി വിവരങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പേരുകളിലെ സ്പെല്ലിംഗ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com