
ലോക വയോജന ദിനം ആഘോഷിച്ച് ദുബായ് ഇമിഗ്രേഷൻ
ദുബായ്: ലോക വയോജന ദിനത്തിൽ ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി, സാമൂഹിക സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കുന്നതിലെ പ്രശ്നങ്ങൾ, നിയമം ലംഘിക്കുന്നവരുമായി എങ്ങനെ ഇടപെടണം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ക്ലാസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
"മുതിർന്ന പൗരന്മാരുടെ സംഭാവനകളെ ആദരിക്കാനും അവരുടെ പങ്ക് ഉയർത്തിക്കാട്ടാനും ദുബായ് പ്രത്യേക പ്രാധാന്യം നൽകുന്നുവെന്ന് ജിഡിആർഎഫ്എ ദുബായിലെ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്റ്റർ അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ അബ്ദുൾ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.