അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി ദുബായ് ഇമിഗ്രേഷൻ

Dubai Immigration has prepared a special playground for children at Al Aweer amnesty center
അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി ദുബായ് ഇമിഗ്രേഷൻ
Updated on

ദുബായ്: അവിർ പൊതുമാപ്പ് കേന്ദ്രത്തിൽ സേവനം തേടിയെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആനന്ദം പകരുന്നതിന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, പ്രത്യേക കളിസ്ഥലം തുറന്നു.

കുട്ടികൾക്ക് വിദ്യാഭ്യാസപരവും വിനോദപരവുമായ അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. മാതാപിതാക്കൾ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ കളിപ്പാട്ടങ്ങൾ, ചിത്ര രചന-വായനാ സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ കളിസ്ഥലത്ത് കുട്ടികൾക്ക് സുഖകരമായി സമയം ചെലവഴിക്കാൻ സാധിക്കുമെന്ന് അൽ അവീർ എമിഗ്രേഷന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ,മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com