ഫിലിപ്പൈൻസ് സ്വാതന്ത്ര്യ ദിനാഘോഷമായ 'കലയാൻ 2025': സേവനങ്ങൾ പരിചയപ്പെടുത്തി ദുബായ് ഇമിഗ്രേഷൻ

ഡയറക്ടറേറ്റിന്‍റെ കാർട്ടൂൺ കഥാപാത്രങ്ങളായ 'സലേം', 'സലാമ' എന്നിവയുടെ സാന്നിധ്യം കുട്ടികളെ ആകർഷിച്ചു.
Dubai Immigration introduces services for 'Kalayaan 2025', Philippine Independence Day celebration

ഫിലിപ്പൈൻസ് സ്വാതന്ത്ര്യ ദിനാഘോഷമായ "കലയാൻ 2025": സേവനങ്ങൾ പരിചയപ്പെടുത്തി ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: ഫിലിപ്പൈൻസിന്‍റെ 127-ാമത് സ്വാതന്ത്ര്യ ദിനാഘോഷമായ 'കലയാൻ 2025' ആഘോഷത്തിൽ തങ്ങളുടെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. യുഎഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരുമായി മികച്ച സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിനും ദുബായിലെ വിവിധ വിസ, സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി യുഎഇ പ്രഖ്യാപിച്ച 'ഇയർ ഓഫ് കമ്മ്യൂണിറ്റി'യുടെ ഭാഗമായാണ് ജിഡിആർഎഫ്എ ഈ ആഘോഷത്തിൽ പങ്കെടുത്തത്.

യുഎഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ആഘോഷത്തിൽ 30,000-ത്തിലധികം ഫിലിപ്പീൻസ് സ്വദേശികൾ പങ്കെടുത്തു.

പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ, സന്ദർശകർക്കായി വീഡിയോ കോൾ സേവനം, ഗോൾഡൻ വിസ സേവനം, മറ്റ് സേവനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ഡയറക്ടറേറ്റിന്‍റെ കാർട്ടൂൺ കഥാപാത്രങ്ങളായ 'സലേം', 'സലാമ' എന്നിവയുടെ സാന്നിധ്യം കുട്ടികളെ ആകർഷിച്ചു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com