ദുബായ്: ദുബായിലെ ഇമിഗ്രേഷൻ ജീവനക്കാർക്ക് മാറ്റങ്ങളോടൊപ്പം പുതിയ വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ ദുബായ് ഇമിഗ്രേഷൻ വിഭാഗം "റെപ്യൂട്ടേഷൻ അംബാസഡേഴ്സ് പ്രോഗ്രാം" എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങി.
മൂല്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പരിശീലന സെഷനുകൾ, ശിൽപശാലകൾ , മിനി ഇവന്‍റുകൾ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂഷണൽ മൂല്യങ്ങളുടെ ആശയങ്ങൾ, തൊഴിൽ അന്തരീക്ഷത്തിലെ ആപ്ലിക്കേഷൻ മെക്കാനിസങ്ങൾ, തൊഴിൽ അന്തരീക്ഷത്തിനുള്ളിൽ പോസിറ്റീവ് സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ഫലപ്രദമായ ആശയവിനിമയ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ പരിശീലനം പ്രോഗ്രാമിന്‍റെ ഭാഗമായി നൽകും.
വകുപ്പിൽ തുടർച്ചയായ വികസനത്തിന്‍റെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നുവെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.