സ്റ്റീവി ഇന്‍റർനാഷനൽ ബിസിനസ് അവാർഡ് ഏറ്റുവാങ്ങി ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ

ജിഡിആർഎഫ്എയുടെ നവീകരണത്തിനും ഭരണമികവിനുമുള്ള ആഗോള അംഗീകാരമാണിത്.
Dubai Immigration Officials Receive Stevie International Business Award

സ്റ്റീവി ഇന്‍റർനാഷനൽ ബിസിനസ് അവാർഡ് ഏറ്റുവാങ്ങി ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ

Updated on

ദുബായ്: 2025ലെ സ്റ്റീവി ഇന്‍റർനാഷനൽ ബിസിനസ് അവാർഡിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആറ് പുരസ്‌കാരങ്ങൾ സ്വീകരിച്ചു. പോർച്ചുഗലിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽമാരായ മേജർ ജനറൽ അഹമ്മദ് അൽ മുഹൈരി, ബ്രിഗേഡിയർ അബ്ദുൽ സമദ് സുലൈമാൻ, ഡപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുൽ കരീം അൽ ബലൂഷി എന്നിവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

ജിഡിആർഎഫ്എയുടെ നവീകരണത്തിനും ഭരണമികവിനുമുള്ള ആഗോള അംഗീകാരമാണിത്.

യുഎഇയെ കാര്യക്ഷമതയുടെയും നവീകരണത്തിന്‍റെയും ലോകമാതൃകയാക്കാനുള്ള നേതൃത്വത്തിന്‍റെ ദീർഘവീക്ഷണമാണ് ഈ നേട്ടമെന്ന് ജിഡിആർഎഫ്എ-ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. സ്മാർട്ട് ഗവേണൻസ് സേവനങ്ങളിലൂടെ ദുബായിയുടെ ആഗോള മികവ് ഉറപ്പിക്കുന്നതിനുള്ള പുതിയ നാഴികക്കല്ലാണിതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com