മാധ്യമ വക്താക്കൾക്ക് പരിശീലനം നൽകി ദുബായ് ഇമിഗ്രേഷൻ

മാധ്യമങ്ങളുമായി ഫലപ്രദമായി സംവദിക്കുന്നതിനും വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം സംഘടിപ്പിച്ചത്.
Dubai immigration training for media representatives

മാധ്യമ വക്താക്കൾക്ക് പരിശീലനം നൽകി ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തങ്ങളുടെ ഔദ്യോഗിക മാധ്യമ വക്താക്കൾക്കായി 'മീഡിയ ഫോർസൈറ്റ് ആൻഡ് പ്രോആക്ടീവ് എൻഗേജ്‌മെന്‍റ്' എന്ന പേരിൽ പരിശീലന പരിപാടി നടത്തി. പരിശീലനം പൂർത്തിയാക്കിയ മൂന്നാം ബാച്ചിലെ ഡയറക്ടർമാർക്ക് ജി.ഡി.ആർ.എഫ്.എ-ദുബായ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മാധ്യമങ്ങളുമായി ഫലപ്രദമായി സംവദിക്കുന്നതിനും വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം സംഘടിപ്പിച്ചത്. പൊതുജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനും സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

ജീവനക്കാരുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും സ്ഥാപനത്തെ വിശ്വാസ്യതയോടെ പ്രതിനിധീകരിക്കാൻ കഴിവുള്ള മാധ്യമ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനും ഈ പരിശീലന പരിപാടി സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com