യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷൻ

ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തത്
Dubai Immigration warns against UAE pass login code scams
യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷൻ
Updated on

ദുബായ്: സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപയോക്താക്കളിൽ നിന്ന് യുഎഇ പാസ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന്

ദുബായ് ഇമിഗ്രേഷൻ മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ, വ്യാജ സന്ദേശങ്ങളിലൂടെ യുഎഇ പാസ് ലോഗിൻ വിവരങ്ങൾ അഭ്യർത്ഥിക്കുകയും, തുടർന്ന് ഒറ്റത്തവണ പാസ്‌വേർഡ് (OTP) നമ്പർ പങ്കുവെക്കാൻ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യുഎഇ പാസ് ലോഗിൻ വിവരങ്ങളോ ഒടിപി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷൻ ആവശ്യപ്പെട്ടു.

അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.