

ആഫ്രോ ഏഷ്യൻ പ്രതിനിധി സംഘത്തെ സ്വീകരിച്ച് ദുബായ് ഇമിഗ്രേഷൻ
ദുബായ്: പ്രാദേശിക വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ദുബായിൽ എത്തിയ ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ജിഡിആർഎഫ്എ ദുബായ് സ്വീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 'റെഡ് കാർപെറ്റ്' സംവിധാനത്തെക്കുറിച്ച് അധികൃതർ പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.
യാത്രക്കാർക്കുള്ള മികച്ച സേവനങ്ങളെക്കുറിച്ചും, ആഡംബരം, കാര്യക്ഷമത, സേവന മികവ് എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധതയെക്കുറിച്ചും ജിഡിആർഎഫ്എ അധികൃതർ വിശദീകരിച്ചു.
യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ദുബായ് കൈവരിച്ച മുന്നേറ്റങ്ങൾ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും മാതൃകയാണെന്ന് പ്രതിനിധി സംഘം പ്രശംസിക്കുകയും ചെയ്‌തു.