

ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് മികച്ച നേട്ടം.
ദുബായ്: ഉപയോക്തൃ സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും നൂതന ഡിജിറ്റൽ ആശയങ്ങൾക്കുമായി നൽകുന്ന പ്രശസ്തമായ 'ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് 2026'ൽ മികച്ച നേട്ടമുണ്ടാക്കി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്.
മേളയിലെ ഏറ്റവും വലിയ ബഹുമതിയായ 'ഓവറോൾ വിന്നർ' കിരീടം ഉൾപ്പെടെ ആകെ ആറ് പുരസ്കാരങ്ങളാണ് ജിഡിആർഎഫ്എ സ്വന്തമാക്കിയത്. ആകെ മത്സരവിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് ജിഡിആർഎഫ്എ 'ഓവറോൾ വിന്നർ' പുരസ്കാരത്തിന് അർഹരായത്. ഇതിന് പുറമെ വിവിധ കാറ്റഗറികളിലായി നാല് സ്വർണ മെഡലുകളും വകുപ്പ് സ്വന്തമാക്കി.
മികച്ച ഡിജിറ്റൽ കസ്റ്റമർ എക്സ്പീരിയൻസ് കസ്റ്റമർ ഇൻസൈറ്റുകളുടെയും ഫീഡ്‌ബാക്കുകളുടെയും മികച്ച ഉപയോഗം, ഉപയോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്ന മികച്ച സേവനങ്ങൾ തുടങ്ങിയ കാറ്റഗറികളിലാണ് നേട്ടം.