ദുബായ് ഇമിഗ്രേഷന്‍റെ ‘പയനിയേഴ്സ് ഫോർ എക്‌സലൻസ്’ സഹകരണ കരാർ

സാമ്പത്തികവും പ്രവർത്തനപരവുമായ കാര്യക്ഷമതയും ജീവനക്കാരുടെ പ്രൊഫഷണൽ ശേഷികളും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
Dubai Immigration's 'Pioneers for Excellence' cooperation agreement

ദുബായ് ഇമിഗ്രേഷന്‍റെ ‘പയനിയേഴ്സ് ഫോർ എക്‌സലൻസ്’ സഹകരണ കരാർ

Updated on

ദുബായ്: സർക്കാർ മികവിനും നൂതനത്വത്തിനുമുള്ള സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ‘പയനിയേഴ്സ് ഫോർ എക്‌സലൻസ്’ എന്ന പദ്ധതിയുടെ ഭാഗമായി സഹകരണ കരാറിൽ ഒപ്പുവച്ചു.

ദുബായ് ഗവൺമെന്‍റ് എക്സലൻസ് പ്രോഗ്രാമിന്‍റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ദുബായ് ഗവൺമെന്‍റ് ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റ്, ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്‍റ്, കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി, ഔഖാഫ്‌ ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ, ദുബായ് സ്പോർട്സ് കൗൺസിൽ തുടങ്ങിയ പ്രധാന സർക്കാർ വകുപ്പുകളും പങ്കാളികളായി.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബൽ 2025 പ്രദർശന വേളയിലായിരുന്നു കരാർ ഒപ്പുവച്ചത്. ജിഡിആർഎഫ്എ ഡയറക്റ്റർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്റ്റർ ജനറൽ ഹസ്സ ഈസാ ബുഹുമൈദ്, ദുബായ് ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റ് ഡയറക്റ്റർ ജനറൽ ഡോ. ലുയീ മുഹമ്മദ് അൽ ബൽഹൂൽ, ദുബായ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഈസാ ബിൻ നാസർ ബിൻ നതൂഫ്, ഔഖാഫ്‌ ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്തവ, ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹാരിബ് എന്നിവർ കരാറിൽ ഒപ്പുവച്ചു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ഗവൺമെന്‍റ് സ്ഥാപനങ്ങൾ തമ്മിൽ അറിവിന്‍റെയും പരിചയസമ്പത്തിന്‍റെയും കൈമാറ്റം ശക്തമാക്കുകയും മികച്ച പ്രായോഗിക മാതൃകകൾ പങ്കുവച്ച് സ്ഥാപന മികവും പ്രവർത്തനക്ഷമതയും വർധിപ്പിക്കുകയുമാണ് ഇത്തരമൊരു കരാറിന്‍റെ ലക്ഷ്യം.

ഇതിലൂടെ സാമ്പത്തികവും പ്രവർത്തനപരവുമായ കാര്യക്ഷമതയും ജീവനക്കാരുടെ പ്രൊഫഷണൽ ശേഷികളും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി സംയുക്ത പ്രവർത്തനസംഘം രൂപീകരിച്ച് പ്രകടന സൂചികകളും വിലയിരുത്തൽ മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിനോടൊപ്പം വികസന-പരിശീലന വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com