ദുബായ്: എട്ടാമത് ദുബായ് ഇന്‍റർനാഷണൽ പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ് നവംബർ 28 മുതൽ ഡിസംബർ 5 വരെ സ്‌കൈ ഡൈവ് ദുബൈയിൽ സംഘടിപ്പിക്കുമെന്ന് എമിറേറ്റ്സ് എയ്‌റോ സ്‌പോർട്ട് ഫെഡറേഷൻ അറിയിച്ചു. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെ സഹകരണത്തോടെ വേൾഡ് എയർ സ്‌പോർട്‌സ് ഫെഡറേഷന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന മത്സരത്തിൽ ലോകത്തെ മികച്ച സ്കൈ ഡൈവർമാർ പങ്കെടുക്കും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.