ദുബായ്: കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ സ്പോർട്സ് ആൻഡ് വെൽനെസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ യു.എ.ഇയിലെ കണ്ണൂർക്കാരായ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിക്കും.
കണ്ണൂർ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ്മകളും ടീമുകളും നവംബർ മാസത്തിൽ നടത്തുന്ന ടൂർണമെന്‍റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധിച്ചുള്ള പ്രവർത്തക സമിതി യോഗം പ്രസിഡന്‍റ് മൊയ്തു മഠത്തിന്‍റെ അധ്യക്ഷതയിൽ ചേർന്നു.