ദുബായ് പൊലീസിന്‍റെ ഗതാഗത ബോധവത്കരണ ക്യാംപെയ്നിൽ സഹകരിച്ച് ദുബായ് കെഎംസിസി

ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുത്തവർക്ക് ദുബായ് പൊലീസ് സർട്ടിഫിക്കറ്റുകൾ നൽകി.
Dubai KMCC collaborates with Dubai Police in traffic awareness campaign

ദുബായ് പൊലീസിന്‍റെ ഗതാഗത ബോധവത്ക്കരണ ക്യാംപയിനിൽ സഹകരിച്ച് ദുബായ് കെഎംസിസി

Updated on

ദുബായ്: റോഡ് സുരക്ഷ, അപകട രഹിതദിനാചരണം തുടങ്ങിയ വിഷയങ്ങളിൽ ദുബായ് പൊലീസ് നടത്തുന്ന ബോധവത്ക്കരണ പരിപാടികളിൽ സഹകരിച്ച് ദുബായ് കെഎംസിസി. ഓഗസ്റ്റ് 25 ന് അപകടരഹിത ദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വദേശികൾക്കും വിദേശികൾക്കും പൂർണ്ണമായ ട്രാഫിക് നിയമ ബോധവത്ക്കരണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്ക്കരണ പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയും കോർഡിനേറ്ററുമായ അഹമ്മദ് ബിച്ചി അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി സംസ്ഥാന ആക്റ്റിങ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്റ്റിങ് ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, ഹസൻ ചാലിൽ എന്നിവർ പ്രസംഗിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ ഒമർ മുസ്‌ലിം ഉസ്മാൻ, അഹമ്മദ് മൂസ്സ ഫൈറൂസ് എന്നിവർ ക്ലാസെടുത്തു.

ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുത്തവർക്ക് ദുബായ് പൊലീസ് സർട്ടിഫിക്കറ്റുകൾ നൽകി. ദുബായ് കെഎംസിസിയുടെ സാമൂഹ്യ പ്രതിബദ്ധത മികച്ചതാണെന്നും തുടർന്നും ഇത്തരം കാര്യങ്ങളിൽ സഹകരണം ഉണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com