
ദുബായ് കെഎംസിസി ഭരണഘടനാ സെമിനാർ ശനിയാഴ്ച
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി തൂലിക ഫോറം സംഘടിപ്പിക്കുന്ന ഭരണഘടനാ സെമിനാർ ശനിയാഴ്ച രാത്രി 7മണിക്ക് കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കും.
ഭരണഘടന: നീതി സമത്വം ജനാധിപത്യം എന്നതാണ് സെമിനാറിൽ ചർച്ച ചെയ്യുന്നത്. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്‍റ് കുഞ്ഞമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.
മാധ്യമപ്രവർത്തകൻ റോയ് റാഫേൽ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം അഡ്വ. എൻ.എ. കരീം, ഡോ. ഷെരീഫ് പൊവ്വൽ എന്നിവർ പ്രഭാഷണം നടത്തും.