ചരിത്രകാരൻ എം.സി. വടകരയെ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആദരിച്ചു

കെഎംസിസിയുടെ സ്നേഹോപഹാരം പ്രസിഡന്‍റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര എന്നിവർ ചേർന്ന് എം.സി. വടകരയ്ക്കു കൈമാറി
Dubai KMCC felicitates MC Vadakara
കെഎംസിസിയുടെ സ്നേഹോപഹാരം പ്രസിഡന്‍റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര എന്നിവർ ചേർന്ന് എം.സി. വടകരയ്ക്കു കൈമാറുന്നു
Updated on

ദുബായ്: മുസ്‌ലിം ലീഗ് സൈദ്ധാന്തികനും രാഷ്ട്രീയ ചരിത്രകാരനുമായ എം.സി. വടകരയെ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗിന്‍റെയും കേരള രാഷ്ട്രീയത്തിന്‍റെയും ചരിത്രം തലമുറകളിലേക്ക് പകർന്നു നൽകുന്നതിൽ എം.സിയുടെ പ്രസംഗവും എഴുത്തും പുസ്തകങ്ങളും വഹിക്കുന്ന പങ്ക് വലുതാണെന്ന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

കെഎംസിസിയുടെ സ്നേഹോപഹാരം പ്രസിഡന്‍റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര എന്നിവർ ചേർന്ന് എം.സി. വടകരയ്ക്കു കൈമാറി.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, വടകര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി ജാഫർ, ദുബായ് കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ, യാഹുമോൻ ചെമ്മുക്കൻ, ബാബു എടക്കുളം, പി.വി നാസർ, അഫ്സൽ മെട്ടമ്മൽ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com