
ദുബായ് കെഎംസിസി സ്വാതന്ത്ര്യദിനാഘോഷം
ദുബായ്: ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ദുബായ് ഇന്ത്യൻ വൈസ് കോൺസുൽ അഭിമന്യു കർഗ്വാൾ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന് വേണ്ടി ജീവാർപ്പണം നടത്തിയ സ്വാതന്ത്ര്യ സമര സേനാനികളെയും രാഷ്ട്രനേതാക്കളെയും സ്മരിക്കുകയും സ്വാതന്ത്ര്യത്തിന്‍റെ അർത്ഥം ശരിയാംവണ്ണം അറിയുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം കൈമാറി. ദുബായ് കെഎംസിസി ആസ്ഥാനത്ത് അഭിമന്യു കർഗ്വാൾ ദേശീയ പതാക ഉയർത്തി.
ദുബായ് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബായ് സി.ഡി.എ ബോർഡ് ഡയറക്ടർ റാഷിദ് അസ്‌ലം ബിൻ മുഹ്‌യിദ്ദീൻ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി.
ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര സ്വാഗതവും സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ നന്ദിയും പറഞ്ഞു. ഹക്കീം ഹുദവി ഖിറാഅത്ത് നടത്തി.
ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ, ചെമ്മുക്കൻ യാഹുമോൻ, ഒ.മൊയ്തു, ബാബു എടക്കുളം, അഫ്സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, അഡ്വ.സാജിദ് അബൂബക്കർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.