മൻമോഹൻ സിങ്ങിന്‍റെയും എംടിയുടെയും വിയോഗത്തിൽ അനുശോചിച്ച് ദുബായ് കെഎംസിസി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെയും സാഹിത്യ ആചാര്യൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു
Dubai KMCC mourns death of Manmohan Singh, MT Vasudevan nair
മൻമോഹൻ സിങ്ങിന്‍റെയും എംടിയുടെയും വിയോഗത്തിൽ അനുശോചിച്ച് ദുബായ് കെഎംസിസി
Updated on

ദുബായ്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെയും സാഹിത്യ ആചാര്യൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇരുവരും അവരവരുടെ മേഖലയിൽ തങ്ങളുടെ പ്രതിഭ കൊണ്ട് വിസ്മയം തീർത്തവരാണെന്ന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ പ്രസിഡന്‍റ് ഡോ. അൻവർ അമീൻ അധ്യക്ഷനായി. ബഷീർ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മായിൽ ഏറാമല, ഡോ. മൻമോഹൻ സിങ്ങിനെയും പി.വി. റഈസ്, എം.ടി. വാസുദേവൻ നായരെയും അനുസ്മരിച്ച് അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.

പ്രജീഷ് ബാലുശേരി (ഇൻകാസ്), ഒ.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, യാഹു മോൻ ചെമ്മുക്കൻ, അഡ്വ. ഇബ്രാഹിം ഖലീൽ, എൻ.കെ. ഇബ്രാഹിം, ആർ. അബ്ദുൽ ഷുക്കൂർ, അബ്ദുസമദ് ചാമക്കാല എന്നിവർ പങ്കെടുത്തു.

ആക്ടിങ് ജനറൽ സെകട്ടറി പി.വി. നാസർ സ്വാഗതവും അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു. സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ ഖിറാഅത്ത് നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com