റഹ്മ 2026' പദ്ധതിയുടെ ബ്രോഷർ പ്രകാശനം

ചടങ്ങിൽ ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി ഉള്ളണം അധ്യക്ഷത വഹിച്ചു
dubai kmcc rahma 2026

റഹ്മ 2026' പദ്ധതിയുടെ ബ്രോഷർ പ്രകാശനം

Updated on

ദുബായ്: റമദാനിൽ നിർധനരായ രോഗികൾക്ക് സാന്ത്വനമേകാൻ ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന 'റഹ്‌മ 2026' ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹാ, ഡിജിപ്രോ മാനേജിങ് ഡയറക്റ്റർ ഫൈസൽ തെന്നലയ്ക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി ഉള്ളണം അധ്യക്ഷത വഹിച്ചു. സി.എ. ദാരിമി ഉദ്ബോധന പ്രഭാഷണം നടത്തി.

ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി.എ. സലാം, സെക്രട്ടറി പി.വി. നാസർ, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സിദ്ധിഖ്‌ കാലടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, വൈസ് പ്രസിഡന്‍റുമാരായ ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, ഹംസ ഹാജി മാട്ടുമ്മൽ തുടങ്ങിയവർ പങ്കെടുത്തു. ജബ്ബാർ ക്ലാരി സ്വാഗതവും സാദിഖ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.

കാരുണ്യം എന്ന് അർഥമാക്കുന്ന 'റഹ്മ' കഴിഞ്ഞ മൂന്നുവർഷമായി റമദാനിൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിവരുന്ന പ്രധാന റിലീഫ് പദ്ധതികളിൽ ഒന്നാണ് . തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെയും രണ്ട് മുൻസിപ്പാലിറ്റികളിലെയും അർഹരായ രോഗികളെ കണ്ടെത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പാവപ്പെട്ടവർക്കുള്ള ഭവന നിർമാണം, കുടിവെള്ള പദ്ധതികൾ, ചികിത്സാ ഉപകരണ വിതരണം തുടങ്ങി നിരവധി ജീവകാരുണ്യ-ക്ഷേമപ്രവർത്തനങ്ങൾ ദുബായ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപും നാട്ടിൽ നടപ്പിലാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com