
എഴുത്ത് പ്രതിരോധവും പോരാട്ടവുമാണെന്ന് സി.വി.എം. വാണിമേൽ: ദുബായ് കെഎംസിസി തൂലിക ഫോറം സെമിനാർ നടത്തി
ദുബായ്: എഴുത്ത് അധാർമികതക്കെതിരിലുള്ള പ്രതിരോധവും അനീതിക്കെതിരായ പോരാട്ടവുമാണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സിവിഎം വാണിമേൽ അഭിപ്രായപ്പെട്ടു. ദുബായ് കെ.എംസിസി തൂലിക ഫോറം സംഘടിപ്പിച്ച 'എഴുത്തിന്‍റെ സ്വത്വം, ദേശം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. വിശ്വ മഹാകവി അല്ലാമാ ഇഖ്ബാലിനെയും വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെയും സൈകത ഭൂമി താണ്ടിക്കടന്ന ഗ്രന്ഥകാരൻ മുഹമ്മദ് അസദിനെയും ഇതിഹാസ സാഹിത്യകാരൻ തകഴിയെയും മഹാകവികളായ മോയിൻകുട്ടി വൈദ്യരെയും ടി. ഉബൈദിനെയും കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു.
മാധ്യമ പ്രവർത്തകരായ എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ജലീൽ പട്ടാമ്പി, എഴുത്തുകാരൻ ഇ.കെ. ദിനേശൻ, കവിയും മാപ്പിള സാഹിത്യ ഗവേഷകനുമായ നസ്റുദ്ദീൻ മണ്ണാർക്കാട് എന്നിവർ സെമിനാറിൽ സംസാരിച്ചു.
ദുബായ് കെഎംസിസി ആക്റ്റിങ് ജന. സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, സഹർ അഹമ്മദ്, അബ്ദുല്ലക്കുട്ടി ചേറ്റുവ, ശരീഫ് മലബാർ, അഷ്റഫ് കൊടുങ്ങല്ലൂർ, ടി.എം.എ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ആഷിഖ് കൊല്ലം കവിതാലാപനം നടത്തി. ഹക്കീം ഹുദവി ഖുർആൻ സൂക്തം 'ഇഖ്റഅ്' വ്യാഖ്യാനമവതരിപ്പിച്ചു.
ദുബായ് കെഎംസിസി ഭാരവാഹികളായ കെ.പി.എ. സലാം, ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടിയിൽ, മുഹമ്മദ് പട്ടാമ്പി, അബ്ദുല്ല ആറങ്ങാടി, പി.വി. നാസർ, അഫ്സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.
തൂലികാ ഫോറം ഭാരവാഹികളായ സലാം കന്യപ്പാടി, എസ്. നിസാമുദ്ദീൻ, വി.കെ.കെ. റിയാസ്, ബഷീർ കാട്ടൂർ, മുഹമ്മദ് ഹനീഫ് തളിക്കുളം, പി.ഡി. നൂറുദ്ദീൻ, തൻവീർ എടക്കാട്, മൂസ കൊയമ്പ്രം, നബീൽ നാരങ്ങോളി എന്നിവർ നേതൃത്വം നൽകി. ജന. കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും മുജീബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.