ദുബായ് കെഎംസിസി സ്റ്റുഡൻസ് എഡുക്കേഷൻ വിങിന്‍റെ വിദ്യാർഥി കൺവെൻഷൻ ജൂൺ ഒന്നിന്

കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് ബാബു എടക്കുളം ഉദ്ഘാടനം ചെയ്തു.
Dubai KMCC Student Education Wing's student convention to be held on June 1st

ദുബായ് കെഎംസിസി സ്റ്റുഡൻസ് എഡുക്കേഷൻ വിങിന്‍റെ വിദ്യാർഥി കൺവെൻഷൻ ജൂൺ ഒന്നിന്

Updated on

ദുബായ്: ദുബായ് കെഎംസിസി സ്റ്റുഡൻസ് എഡുക്കേഷൻ വിങിന്‍റെ നേതൃത്വത്തിൽ സെപ്‌റ്റംബർ മാസത്തിൽ ദുബായിൽ നടത്തുന്ന വിദ്യാർഥി സമ്മേളനത്തിന് മുന്നോടിയായി ജൂൺ ഒന്നിന് വിദ്യാർഥി കൺവെൻഷൻ നടത്തും.

ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 ലധികം വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷനിൽ പ്രമുഖ വിദ്യാഭ്യസ വിദഗ്ദ്ധരും സാമൂഹ്യ-സംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

ഇതുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനാ യോഗം ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് ബാബു എടക്കുളം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി.എ. സലാം അധ്യക്ഷത വഹിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീൽ, അബ്ദുൽ റഷീദ്, റഈസ് തലശ്ശേരി ,അബ്ദുൽ ഖാദർ അരിപ്പാമ്പ്ര ,ഷഹീർ കൊല്ലം സയ്യിദ് മഷ്ഹൂർ തങ്ങൾ , മുഹമ്മദ് വെട്ടുകാട്, അബ്ദുൽ സലാം പാരി, അജ്മൽ , അബ്ദുൽ സാലി ,ജനീസ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ സമദ് ചാമക്കാല സ്വാഗതവും ഫൈസൽ മുഹ്സിൻ കാസർഗോഡ് നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com