dubai local news
'കാവ്യനടനം' കവിതാലാപനവും നൃത്താവിഷ്‌കാരവും ശ്രദ്ധേയമായി

'കാവ്യനടനം' കവിതാലാപനവും നൃത്താവിഷ്‌കാരവും ശ്രദ്ധേയമായി

Published on

ഷാർജ: എം.ജി.സി.എഫ് ഷാർജ, രാജീവ് പിള്ള ആന്‍റ് ഫ്രന്‍റ്‌സ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ 'കാവ്യനടനം; എന്ന പേരിൽ കവിതാലാപനവും നൃത്താവിഷ്‌കാരവും നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ(കുമാരനാശാൻ നഗർ) നടന്ന ' പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് ശരത്ചന്ദ്ര വർമ്മ,നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

കെ.പ്രേംകുമാർ എം.എൽ.എ,കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം, അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ,പി.ആർ.പ്രകാശ് എന്നിവർ പ്രസംഗിച്ചു.പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള സ്വാഗതവും എം.ജി.സി.എഫ് പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളി നന്ദിയും പറഞ്ഞു. അക്കാഫ് പ്രസിഡണ്ട് പോൾ.ടി.ജോസഫ്,ഡോ.സൗമ്യ സരിൻ,കവി എൻ.എസ്.സുമേഷ് കൃഷ്ണൻ. ഗായിക ഇന്ദുലേഖാ വാര്യർ,ഒണ്ടാരിയോ എം.ഡി.ശ്യാം വിശ്വനാഥ് എന്നിവർ ചടങ്ങിൽപങ്കെടുത്തു. ഷാർജ കെ.എം.സി.സി.പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി,എഴുത്തുകാരി ഷീലാ പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം.ടി.പ്രദീപ് കുമാർ,കലാമണ്ഡലം അഞ്ജു, അനീഷ് അടൂർ,കൃഷ്ണപ്രിയ,സൗമ്യ വിപിൻ,കലാക്ഷേത്ര അശ്വതി വിവേക്,നന്ദ രാജീവ്,അനഘ,ആര്യ സുരേഷ് നായർ,,ബീനാ സിബി,അനൂപ് മടപ്പള്ളി എന്നിവരാണ് കവിതാലാപനവും നൃത്താവിഷ്‌കാരവും നടത്തിയത്.

logo
Metro Vaartha
www.metrovaartha.com