ദുബായ് മലപ്പുറം ജില്ലാ കെഎംസിസി നബിദിനാഘോഷം നടത്തി

Dubai Malappuram KMCC Nabi Dinam
ദുബായ് മലപ്പുറം ജില്ലാ കെഎംസിസി നബിദിനാഘോഷം നടത്തി
Updated on

ദുബായ്: ദുബായ് മലപ്പുറം ജില്ലാ കെഎംസിസി മതകാര്യ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു. ദുബായ കെഎംസിസി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ജൽസെ മീലാദ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സിദ്ധീഖ് കാലൊടി അദ്ധ്യക്ഷത വഹിച്ചു.

ഡോ.സുബൈർ ഹുദവി, ആർ.ശുക്കൂർ, ചെമ്മുക്കൻ യാഹുമോൻ, എ.പി.നൗഫൽ, സി.വി അശ്റഫ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് നബിയോർമ്മ എന്ന പേരിൽ മണ്ഡലങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത കലാമത്സരങ്ങളിൽ താനൂർ ജേതാക്കളായി, കോട്ടക്കൽ രണ്ടാം സ്ഥാനവും, കൊണ്ടോട്ടി മൂന്നാംസ്ഥാനവും നേടി. തുടർന്ന് വാഫിയും സംഘവും നയിച്ച ഇഷ്ഖ് മജ്ലിസ് നടന്നു.

പ്രവാചക പ്രകീർത്തന സദസ്സിന് പരിസമാപ്തി കുറിച്ച് നടന്ന പ്രാർത്ഥനാ സദസ്സിന് ഷറഫുദ്ധീൻ ഹുദവി, ഹൈദർ ഹുദവി,ഖാലിദ് ബാഖവി,ഹക്കീം ഹുദവി, മുഈൻ വാഫി, ആശിഖ് വാഫി എന്നിവർ നേതൃത്വം നൽകി.

ഒ.ടി.സലാം, സക്കീർ പാലത്തിങ്ങൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരകുണ്ട്, മൊയ്തീൻ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, ടി.പി.സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, അശ്റഫ് കുണ്ടോട്ടി, ഇബ്രാഹിം വട്ടം കുളം, ശരീഫ് മലബാർ, സിനാൽ മഞ്ചേരി, എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ചെയർമാൻ കരീം കാലടി സ്വാഗതവും, കൺവീനർ മുസ്തഫ ആട്ടിരി നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.