

ഇമാം, ഖത്തീബ്, മുഅദ്ദിൻ എന്നീ തസ്തികകളിൽ സ്വദേശി നിയമനം.
Representative image
ദുബായ്: ദുബായിലെ മസ്ജിദുകളിൽ മതകാര്യ വകുപ്പ് സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇമാം, ഖത്തീബ്, മുഅദ്ദിൻ എന്നീ തസ്തികകളിലാണ് സ്വദേശി നിയമനം നടപ്പാക്കുന്നത്. ഈ തസ്തികകളിൽ ഇതിനോടകം 154 സ്വദേശികളെ നിയമിച്ചു.
മത സന്ദേശത്തിന്‍റെ ആധികാരികതയും സമകാലിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ധാരണയും സംയോജിപ്പിക്കുന്ന പ്രഭാഷണം ജനങ്ങളിൽ എത്തിക്കുന്നതിനു സ്വദേശിവത്കരണം സഹായിക്കുമെന്നാണ് മതകാര്യവകുപ്പിന്‍റെ വിലയിരുത്തൽ.
പള്ളികളിലെ തദ്ദേശീയ ഖത്തീബുമാരുടെ (പ്രഭാഷകർ) സാന്നിധ്യം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തി വെള്ളിയാഴ്ചകളിലെ പ്രഭാഷണങ്ങൾ കൂടുതൽ കാര്യക്ഷമാക്കാൻ സഹായിക്കുംമെന്നാണ് വിലയിരുത്തൽ. മലയാളികൾ ഉൾപ്പെടെ ധാരാളം വിദേശികൾ ദുബായിലെ വിവിധ മസ്ജിദുകളിൽ ജോലി ചെയ്യുന്നുണ്ട്.