ദുബൈ: ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.
ദുബൈയിലെ അബീർ അൽനൂർ പോളി ക്ലിനിക്കുമായി സഹകരിച്ച് ഓഗസ്റ്റ് 18ന് ദേര ഫുർജ് മുറാറിലെ അബീർ അൽനൂർ പോളി ക്ലിനിക്കിൽ വെച്ചാണ് ക്യാംപ്. ക്യാംപിന്‍റെ പോസ്റ്റർ പ്രകാശനം അബു ഹൈൽ കെ എം സി സി ഹാളിൽ ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹനീഫ് ചെർക്കള സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീലിന് നൽകി നിർവഹിച്ചു.
സൗജന്യ ജീവിത ശൈലി രോഗ നിർണയത്തിനു പുറമെ മെഡിക്കൽ, ഡെന്‍റൽ, ഹോമിയോപ്പതി പരിശോധനകളും ഉണ്ടാവും.
രാവിലെ എട്ടു മണിമുതൽ ആരംഭിക്കുന്ന ക്യാംപിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് കൂടി ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ളവർ 056 618 6076, 0557940407 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.