ദുബായ് മെട്രൊ എസി നവീകരണം രണ്ടാം ഘട്ടം പൂർത്തിയായി

ക്യാബിനുകളിലെ 24 ഡിഗ്രീ സെൽഷ്യസ്
Dubai Metro AC upgrade phase 2 completed

ദുബായ് മെട്രൊ എസി നവീകരണം രണ്ടാം ഘട്ടം പൂർത്തിയായി

Updated on

ദുബായ്: മെട്രൊ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകളിലെ വെന്‍റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണത്തിന്‍റെ രണ്ടാം ഘട്ടം പൂർത്തിയായി. പുറമെയുള്ള സാഹചര്യങ്ങൾ പരിഗണിക്കാതെ എല്ലാ യാത്രക്കാർക്കും സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് മെട്രൊ ശൃംഖലയിലുടനീളം 24° മുതൽ 25° സെൽഷ്യസ് വരെ ക്യാബിൻ താപനില നിലനിർത്താനും തീരുമാനമായി.

ഓരോ സ്റ്റേഷനിലും ട്രെയിനുകൾ ഏതാനും മിനുട്ടുകൾക്കുള്ളിൽ എത്തുന്നതിനാൽ, ഓരോ 2–4 മിനുട്ടിലും വാതിലുകൾ തുറന്നടയുന്നുണ്ട്. സ്റ്റേഷനുകളിലേക്ക് തുടർച്ചയായി ആളുകൾ പ്രവേശിക്കുന്നതിനാൽ വലിയ അളവിൽ ചൂട് വായു എത്താനിടയാക്കുന്നു.

എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകൾ, ഫാൻ കോയിൽ യൂണിറ്റുകൾ , ശീതീകരിച്ച വാട്ടർ പമ്പുകൾ, എക്‌സ്‌ട്രാക്റ്റ് ഫാനുകൾ, സ്മോക് എക്‌സ്‌ട്രാക്റ്റ് ഫാനുകൾ, പ്രഷറൈസേഷൻ യൂണിറ്റുകൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ മാറ്റി സ്ഥാപിക്കുകയും പുതുക്കുകയും ചെയ്താണ് നവീകരണം പൂർത്തിയാക്കിയത്.

രണ്ടാം ഘട്ടത്തിൽ, റെഡ് ലൈനിലെ 14 സ്റ്റേഷനുകളിലും രണ്ട് കാർ പാർക്കുകളിലുമായി ആകെ 876 വെന്‍റിലേഷൻ, എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ നവീകരിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com