ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമാണം: ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ആർടിഎ

യാത്രക്കാർക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഗതാഗത നിയന്ത്രണത്തിന്‍റെ ലക്ഷ്യം.
Dubai Metro Blue Line construction: RTA announces traffic restrictions

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമാണം: ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ആർടിഎ

Updated on

ദുബായ്: ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമാണ ജോലികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇന്‍റർനാഷനൽ സിറ്റി-1, ഡ്രാഗൺ മാർട്ടിന് മുൻവശത്തുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്.

യാത്രക്കാർക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഗതാഗത നിയന്ത്രണത്തിന്‍റെ ലക്ഷ്യം. ഡ്രൈവർമാർ ദിശാ ബോർഡുകൾ ശ്രദ്ധിക്കണമെന്നും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.

സെന്‍റർ പോയിന്‍റ് മെട്രോ സ്റ്റേഷൻ പാർക്കിങ്ങിലേക്കുള്ള റോഡും ബ്ലൂ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുകയാണ്. അതിനാൽ, യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com