വന്‍ തിരക്ക്: ദുബായ് മെട്രൊ സർവീസ് സമയം നീട്ടി

സെപ്റ്റംബർ 1ന് മാത്രം ഏകദേശം 29,1000 സന്ദർശകരാകും ദുബായ് വിമാനത്താവളത്തിൽ എത്തുക
Dubai Metro service hours extended
ദുബായ് മെട്രൊfile
Updated on

ദുബായ്: ദുബായ് അന്തർദേശിയ വിമാനത്താവളത്തിൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യത്തിൽ ദുബായ് മെട്രൊയുടെ പ്രവൃത്തി സമയം ദീർഘിപ്പിക്കാൻ ആർടിഎ തീരുമാനിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 24) വരെ രാവിലെ 5 മുതൽ പുലർച്ചെ 2 വരെയും, ഞായറാഴ്ച (ഓഗസ്റ്റ് 25) രാവിലെ 8 മുതൽ പുലർച്ചെ 2 വരെയുമായിരിക്കും മെട്രൊ പ്രവർത്തിക്കുക.

അടുത്ത 13 ദിവസം കൊണ്ട് 3.43 മില്യൺ യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ 1 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന സൂചന. അന്ന് മാത്രം 29,1000 സന്ദർശകർ എത്തും. അവധി കഴിഞ്ഞ് മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com