അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി മുതൽ അൽ ഫർദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ

ഏപ്രിൽ ഒന്നു മുതൽ പേരുമാറ്റം പ്രാബല്യത്തിൽ വരും.
Dubai metro station name change

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി മുതൽ അൽ ഫർദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ

Updated on

ദുബായ്: ദുബായിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്‍റെ പേര് അൽ ഫർദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് പുനർ നാമകരണം ചെയ്തതായി ദുബായ് റോഡ് സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പേരുമാറ്റം പ്രാബല്യത്തിൽ വരും.

അൽ ഖൈൽ മെട്രോയുടെ പേരിടൽ അവകാശം അൽ ഫർദാൻ എക്സ്ചേഞ്ചിന് നൽകി ആർടിഎ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് പേരുമാറ്റം. ഈ കരാറിന്‍റെ ഭാഗമായി അൽ ഫർദാൻ എക്സ്ചേഞ്ചിന് പ്രത്യേക ബ്രാൻഡ് പ്രാതിനിധ്യം ലഭിക്കും.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ​ മെ​ട്രോ സ്​റ്റേഷനുകളുടെ അകത്തും പുറത്തുമുള്ള സൂചന ബോർഡുകളിൽ ആർടിഎ പുതിയ പേര്​ നൽകും. കൂടാതെ പുതിയ പേര്​ ഡിജിറ്റൽ സംവിധാനത്തിലും ആർടിഎയുടെ ആപ്ലിക്കേഷനിലും അനൗൺസ്​മെന്‍റിലും ഉൾപ്പെടുത്തും.

ദുബായ് മെട്രോയുടെ റെഡ് ലൈനിലാണ് അൽ ഖൈൽ മെട്രോ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ആർടിഎയും അൽ ഫർദാൻ എക്സ്ചേഞ്ച് പോലെയുള്ള രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളുമായി ദീർഘകാലത്തെ സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്ന് ആർടിഎയിലെ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മുഹ്സെൻ കൽബത്ത് പറഞ്ഞു.

2009 മുതലാണ്​ ഈ പദ്ധതി ആർ ടി എ ആരംഭിച്ചത്​. ഇതു വഴി 2010 മുതൽ 2020 വരെ ആർടിഎ 200 കോടി ദിർഹത്തിന്‍റെ വരുമാനം നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com